ജലീൽ കണ്ണമംഗലത്തെ ആദരിച്ചു
Thursday, September 1, 2016 8:00 AM IST
ജിദ്ദ: ഏഷ്യാവിഷൻ മികച്ച ജിസിസി റിപ്പോർട്ടർക്കുള്ള അവാർഡ് കരസ്‌ഥമാക്കിയ ഏഷ്യാനെറ്റ് റിപ്പോർട്ടർ ജലീൽ കണ്ണമംഗലത്തെ ജിദ്ദ ഇസ്ലാമിക് ദഅവാ കൗൺസിൽ (ഐഡിസി) ആദരിച്ചു. ഷറഫിയ ധർമപുരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സൗദി ഗായകൻ ഹാഷിം ബാറൂം ജലീലിനെ പൊന്നാടയണിയിച്ചു. ജലീൽ കണ്ണമംഗലം മറുപടി പ്രസംഗം നടത്തി. ജിദ്ദയിലെ രാഷ്ര്‌ടീയ സാമൂഹിക മേഖലയിലെ പ്രമുഖരും ഐഡിസി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ