കൈരളി ഫുജൈറ ഈദ് ഓണാഘോഷം
Wednesday, August 31, 2016 7:04 AM IST
ഫുജൈറ: ഈസ്റ്റ് കോസ്റ്റ് മേഖലയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ ഈ വർഷത്തെ ഈദ് – ഓണാഘോഷം സെപ്റ്റംബർ ഒമ്പതിനു (വെള്ളി) ഫുജൈറ ശഹ്ർസാദ് വെഡിംഗ് ഹാളിൽ നടക്കും.

രാവിലെ മുതൽ പൂക്കളവും സദ്യയും വിവിധ കലാ പരിപാടികളുമായി മുഴുനീള ആഘോഷങ്ങൾക്കാണ് സംഘാടകർ രൂപം നൽകിയിരിക്കുന്നത്.

തിരുവാതിര, ഒപ്പന, വിത്യസ്തമായ നൃത്തങ്ങൾ, ഗാനങ്ങൾ, ഒഎൻവി കവിത അമ്മയുടെ ദൃശ്യാവിഷ്കാരം, ശിങ്കാരിമേളം എന്നിവ കൂടാതെ പ്രശസ്ത പിന്നണി ഗായിക സിത്താര നയിക്കുന്ന ഗാനമേളയും അരങ്ങേറും.

വൈകുന്നേരം ഏഴിനാണ് കലാപരിപാടികൾ. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. പാസുകൾ കൈരളി ഫുജൈറ ഓഫീസിൽ ലഭ്യമാണ്.

വിവരങ്ങൾക്ക്: ഉമ്മർ 056 2244522, മനോജ് 055 8319484.