കേളി അനുശോചിച്ചു
Wednesday, August 31, 2016 7:03 AM IST
റിയാദ്: പ്രമുഖ സിപിഎം നേതാവും പാർട്ടി സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി മുൻ ചീഫ് എഡിറ്ററുമായിരുന്ന വി.വി. ദക്ഷിണാമൂർത്തിയുടെ നിര്യാണത്തിൽ റിയാദ് കേളി കലാ സാംസ്കാരികവേദി അനുശോചിച്ചു.

മാർക്സിയൻ ദർശനങ്ങളിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ദക്ഷിണാമൂർത്തി എന്നും കമ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിന്റെ ആദർശങ്ങൾ ജീവിതചര്യയോടൊപ്പം കത്തുസൂക്ഷിച്ച വ്യക്‌തിത്വമായിരുന്നുവെന്ന് കേളി സെക്രട്ടറിയേറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കേളിയുടെ പ്രവർത്തനങ്ങൾക്ക് എന്നും മാർഗദർശനം നൽകിയ നേതാവും മികച്ച അധ്യാപകനും പാർലമെന്റേറിയനും പ്രഭാഷകനും മാധ്യമപ്രവർത്തകനുമായിരുന്ന ദക്ഷിണാമൂർത്തി സാധാരണക്കാരന്റെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ മുൻനിരയിൽ നിന്നു നയിച്ച അതുല്യനായ നേതാവിനെയാണ് നഷ്ടമായതെന്നു അനുശോചന സന്ദേശത്തിൽ പറഞ്ഞു.