എംബസി പ്രവർത്തനം ജനകീയമാക്കാൻ കഴിഞ്ഞതിൽ ചരിതാർഥ്യമുണ്ട്: ടി.പി.സീതാറാം
Monday, August 29, 2016 5:46 AM IST
ദുബായ്: ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ജനകീയമാക്കാൻ സാധിച്ചതിൽ അതിയായ ചരിതാർഥ്യമുണ്ടെന്നു സ്‌ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡർ ടി.പി. സീതാറാം. ഔദ്യോഗിക സേവനം പൂർത്തിയാക്കി മടങ്ങുന്ന അംബാസഡർക്ക് ദുബായ് കെഎംസിസി നൽകിയ ഹൃദ്യമായ യാത്രയയപ്പു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐസിഡബ്ല്യുഎഫ് ഫണ്ട് മെച്ചപ്പെടുത്തുന്നതിനു നിലനിൽക്കുന്ന തടസങ്ങൾ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളിൽ ആത്മാർഥമായ ഇടപെടൽ നടത്തുകയും ഇന്ത്യൻ സമൂഹത്തിന് അഭിമാനമായിതീരുകയും ചെയ്ത അംബാസഡർ, ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം കൂടുതൽ സുദൃഡമാക്കുന്നതിന് പരിശ്രമിച്ചുവെന്നും പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനമുൾപ്പടെ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തുവെന്നു യോഗം അഭിപ്രായപ്പെട്ടു. ഗൾഫിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സേവന സന്നദ്ധനായി പ്രവർത്തിക്കുന്ന അഷ്റഫ് താമരശേരിക്ക് പ്രവാസി ഭാരതീയ പുരസ്കാരം ലഭ്യമാക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച ടി.പി. സീതാറാമിന്റെ സേവനം ഇന്ത്യൻ സമൂഹത്തിന്റെ മുഴുവൻ ആദരവും നേടിയെടുത്തിട്ടുണ്ട്.

ചടങ്ങിൽ ഒഡീഷയിലേക്ക് ആംബുലൻസുകളോ ആംബുലൻസ് വാടകയോ നൽകുന്ന ദുബായ് കെഎംസിസി പദ്ധതി ടി.പി. സീതാറാം മുഖേന നടപ്പാക്കുമെന്നു പ്രസിഡന്റ് പറഞ്ഞു. ഇത്തരം കാരുണ്യ വീക്ഷണങ്ങൾ യാത്രയയപ്പുകൾക്ക് മാതൃകയാണെന്ന് മറുപടി പ്രസംഗത്തിൽ അംബാസഡർ പറഞ്ഞു.

യോഗം പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ. അൻവർ നഹ അധ്യക്ഷത വഹിച്ചു. യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ, ട്രഷറർ യു.അബ്ദുള്ള ഫാറൂഖി, ഹുസൈനാർ ഹാജി എടച്ചാക്കൈ, ആക്ടിംഗ് ജനറൽ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ എന്നിവർ പ്രസംഗിച്ചു. വ്യവസായ പ്രമുഖരായ ഫ്ളോറ ഹസൻ, അഡ്വ. സിറാജുദ്ദീൻ, ബഷീർ പാൻ ഗൾഫ്, ഡോ. അഹമ്മദ്, അബ്ദുൽ വാഹിദ് മയ്യേരി, അഡ്വ. അസ്ലം, ഉമേഷ് ബിഎൽഎസ് തുടങ്ങിയവർ സംബന്ധിച്ചു.

സംസ്‌ഥാന ഭാരവാഹികളായ മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി എം.എ.മുഹമ്മദ് കുഞ്ഞി, ആവയിൽ ഉമ്മർ ഹാജി, എൻ.കെ. ഇബ്രാഹിം, ഇസ്മായിൽ ഏറാമല, അബ്ദുൽഖാദർ അരിപ്പാമ്പ്ര, അഷ്റഫ് കൊടുങ്ങല്ലൂർ, ആർ. അബ്ദുൽ ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ
<ശാഴ െൃര=/ിൃശ/2016മൗഴൗെേ29മായമമെറീൃൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>