തൊഴിൽ പ്രതിസന്ധി: പാക് വിദേശകാര്യമന്ത്രി സൗദിയിൽ
Saturday, August 20, 2016 6:55 AM IST
ദമാം: സൗദിയിൽ പ്രതിസന്ധിയലകപ്പെട്ട തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിനു ഇന്ത്യ, ഫിലിപ്പീൻസ് മന്ത്രിമാർക്കു പിന്നലെ പാക്കിസ്‌ഥാൻ വിദേശകാര്യ മന്ത്രിയും സൗദിയിലെത്തി.

റിയാദിൽ എത്തിയ സയ്യദ് സദറുദ്ദീൻ ഷായും സംഘവും സൗദി തൊഴിൽ മന്ത്രി ഡോ. മുഫ് രിജ് അൽ ഹുഖ്ബാനിയുമായും മറ്റു ഉയർന്ന ഉദ്യോഗസ്‌ഥരുമായും ചർച്ച നടത്തി.

ഇന്ത്യൻ തൊഴിലാളികൾക്കും ഫിലിപ്പീൻസ് തൊഴിലാളികൾക്കും നൽകിയതുപോലെ പ്രതിസന്ധിയിലായ തൊഴിലാളികൾക്കു സ്വതന്ത്രമായി നാട്ടിലേക്കു തിരിച്ചു പോവുന്നതിന് അനുമതി നൽകുമെന്നു സൗദി തൊഴിൽ മന്ത്രി ഡോ. മുഫ് രിജ് അൽ ഹുഖ്ബാനി ഉറപ്പു കൊടുത്തു.

നാട്ടിലേക്കു മടങ്ങുന്ന തൊഴിലാളികളുടെ യാത്രാ ചെലവ് സൗദി സർക്കാർ വഹിക്കും. താത്പര്യമുള്ളവർക്ക് മറ്റു തൊഴിലുടമയുടെ കീഴിലേക്കു സ്പോൺസർഷിപ്പ് മാറുന്നതിനും അവസരമൊരുക്കും. കൂടാതെ തൊഴിലാളികളുടെ മുടങ്ങിയ വേതനും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതിനു രണ്ട് അഭിഭാഷകരെ നിയമിക്കുകുയയും ചെയ്തു.

യാതൊരു ഫീസും നൽകാതെ തന്നെ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഇവർ ഏറ്റെടുക്കുമെന്നും പാക്കിസ്‌ഥാൻ സംഘത്തെ തൊഴിൽ മന്ത്രാലയം അറിയിച്ചു.

20 ലക്ഷത്തോളം പാക്കിസ്‌ഥാനികളാണ് സൗദിയിൽ വിവിധ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം