ട്രാസ്ക് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Wednesday, August 17, 2016 8:03 AM IST
കുവൈത്ത്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ നേതൃത്വത്തിൽ ഭാരതത്തിന്റെ എഴുപതാമത് സ്വാന്തന്ത്ര്യ ദിനം ആഘോഷിച്ചു.

ഇന്ത്യൻ എംബസിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ട്രാസ്ക്കിന്റെ കളിക്കളം കുട്ടികൾ അവതരിപ്പിച്ച ദേശഭക്‌തിഗാനം ജനശ്രദ്ധ ആകർഷിച്ചു. വൈകുന്നേരം അബാസിയ റിഥം ഹാളിൽ നടന്ന ആഘോഷ പരിപാടികളിൽ ട്രാസ്ക് ആക്ടിംഗ് പ്രസിഡന്റ് സുഗുണനാഥ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വനിതാവേദി ജനറൽ കൺവീനർ അംബിക മുകുന്ദൻ, ട്രഷറർ ഹരി കുളങ്ങര, കളിക്കളം കോഓർഡിനേറ്റർ മാസ്റ്റർ റൊണാൾഡ് ഫ്രാങ്ക്, ജനറൽ സെക്രട്ടറി അജയ കുമാർ, ആർട്സ് കൺവീനർ രാജേഷ് എന്നിവർ സംസാരിച്ചു. തുടർന്നു വിവിധ ഏരിയകളുടെ നേതൃത്വത്തിൽ ദേശഭക്‌തിഗാനാലാപനവും കുട്ടികൾക്ക് സ്വാതന്ത്ര്യസമര ചരിത്രത്തെ കുറിച്ചുള്ള ക്വിസ് മത്സരവും നടന്നു. ജോയിന്റ് സെക്രട്ടറിമാരായ ബിജു കടവി, ജോസഫ്, ജോയിന്റ് ട്രഷറർ ജിവാസ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ