കെകെഎംഎ അനുശോചന യോഗം നടത്തി
Tuesday, July 26, 2016 4:02 AM IST
കുവൈത്ത്: സാമ്പത്തികമായും ഭാഷ പരമായും വളരെ പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായ ഇന്ത്യക്കാർക്ക് അവരുടെ രോഗ പരിശോധനകൾ എളുപ്പത്തിൽ സാധ്യമാക്കുന്നതിന് പൊതു മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിൽ ഊർജസ്വലതയോടെ പ്രവർത്തിച്ച വ്യക്‌തിത്വമാണ് ഡോ. നാരായണൻ നമ്പൂരിയെന്നു കെകെഎംഎ അനുശോചന യോഗത്തിൽ അഭിപ്രായപ്പെട്ടു.

അബാസിയ ഹൈഡൈൻ ഓടിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം ട്രഷറർ ഡോ. പണിക്കർ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. കെകെഎംഎ വൈസ് ചെയർമാൻ എൻ.എ. മുനീർ അനുശോചന പ്രമേയം അവതരിപ്പിച്ചു. മലയാളി മീഡിയ ഫോറം ജനറൽ കൺവീനർ സാം പൈനാംമൂട്, കെകെഎംഎ വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ, ആക്ടിംഗ് ജനറൽ സെക്രട്ടറി മുനീർ തുരുത്തി എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ