കാസർഗോഡ് ജില്ലാ അസോസിയേഷൻ കുവൈത്തിനു പുതിയ കമ്മിറ്റി
Wednesday, July 20, 2016 6:18 AM IST
കുവൈത്ത്: കാസർഗോഡ് ജില്ലാ അസോസിയേഷൻ കെഇഎ കുവൈത്തിന്റെ 2016–17 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.

ഫോക് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ കൗൺസിൽ യോഗം ചെയർമാൻ എൻജിനിയർ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹമീദ് മദൂർ അധ്യക്ഷത വഹിച്ചു. ഡോ. നമ്പൂതിരിയുടെ നിര്യാണത്തിൽ യോഹം അനുശോചിച്ചു. ജനറൽ സെക്രട്ടറി സുദൻ ആവിക്കര അവതരിപ്പിച്ച വാർഷിക റിപ്പോർട്ട് യോഗം ഏകകണ്ഠമായി പാസാക്കി. ട്രഷറർ രാമകൃഷ്ണൻ കള്ളാർ വരവു ചെലവു കണകുകൾ അവതരിപ്പിച്ചു. തുടർന്നു സലാം കളനാട് സംഘടനയുടെ രണ്ടു വർഷത്തെ പ്രവർത്തനത്തെക്കുറിച്ചു സംസാരിച്ചു. കെഇഎ യുടെ മുതിർന്ന ഭാരവാഹികളെ അഡ്വൈസർ ബോർഡ് മൊമെന്റോ നൽകി ആദരിച്ചു. തുടർന്നു റിട്ടേണിംഗ് ഓഫീസർ സത്താർ കുന്നിൽ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി അനിൽ കള്ളാർ (പ്രസിഡന്റ്), മുഹമ്മദ് കുൻഹി ഇ.ഒ. (ജനറൽ സെക്രട്ടറി), മുനീർ കുണിയ (ട്രഷറർ), മുഹമ്മദ് ആറങ്ങാടി (ഓർഗ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ