രണ്ടാമത് ഇസ്ലാമിക് ക്വിസ് റംസാൻ മുസാബഖ–16 വിജയികളെ പ്രഖ്യാപിച്ചു
Monday, July 11, 2016 8:12 AM IST
മുറ്റിച്ചൂർ: മുറ്റിച്ചൂർ സുബുലുൽ ഹുദാ മദ്രസ പൂർവ വിദ്യാർഥികൾ വാട്സ്ആപ് ഗ്രൂപ്പ് വഴി റംസാൻ ഒന്നു മുതൽ 29 വരെ സംഘടിപ്പിച്ച രണ്ടാമത് ഇസ്ലാമിക് ക്വിസ് മുസാബഖ–16 വിജയികളെ പ്രഖ്യാപിച്ചു.

യുഎഇ, സൗദി അറേബ്യാ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹറിൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അമ്പത്തിരണ്ടോളം പേർ പങ്കെടുത്ത മത്സരത്തിൽ കൂടുതൽ പോയിന്റ് നേടിയ പി.യു. അജ്മൽ, അബ്ദുൽ ഹക്കീം എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്‌ഥാനങ്ങൾ നേടി. ഒ.എ. അനീസ്, അൻവർ എടശേരി, എന്നിവർ മൂന്നാം സ്‌ഥാനം പങ്കിട്ടു. സി.എം. അബ്ദുൽ സമദ്, പി.എം. മുയിനുദ്ദീൻ, ഹാരിസ് പുതുശേരി എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി. മുറ്റിച്ചൂർ സുബുലുൽ ഹുദാ മദ്രസ പ്രവേശനോത്സവ ദിവസം വിജയികൾക്കുള്ള കാഷ് അവാർഡും സമ്മാനങ്ങളും കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ