ലൂക്കനിൽ ക്രിക്കറ്റ് ടൂർണമെന്റ് ജൂലൈ 10ന്
Saturday, July 9, 2016 5:41 AM IST
ഡബ്ലിൻ: എൽസിസി ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ക്രിക്കറ്റ് ടൂർണമെന്റ് ലൂക്കൻ യൂത്ത് സെന്ററിൽ നടക്കും. ജൂലൈ 10നു (ഞായർ) രാവിലെ എട്ടിനാരംഭിക്കുന്ന മത്സരത്തിൽ നാലു ഗ്രൂപ്പുകളിലായി 12 ടീമുകൾ മാറ്റുരയ്ക്കും.

ഈ വർഷം വിവിധ മത്സരങ്ങളിൽ ഫൈനലിസ്റ്റുകളായ സ്വോർട്സ്, കെസിസി, ഡബ്ളിൻ ചാർജേഴ്സ്, എൽസിസി, നവാഗതരായ തെക്കൻസ്, ലൂക്കൻ, ഫിൻഗ്ലാസ് വാരിയേഴ്സ്, എൽസിസി ബ്ലാസ്റ്റേഴ്സ് കൂടാതെ മികച്ച ടീമുകളായ ലിമറിക്, താല, ഫിൻഗ്ലാസ്, ഗ്ലാഡിയേറ്റേഴ്സ് എന്നീ 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

കോൺഫിഡന്റ് ട്രാവൽസ് നൽകുന്ന എവർറോളിംഗ് ട്രോഫിയും യൂറേഷ്യ സൂപ്പർ മാർക്കറ്റ് നൽകുന്ന കാഷ് അവാർഡുമാണ് ജേതാക്കളെ കാത്തിരിക്കുന്നത്. ലൂക്കൻ ക്രിക്കറ്റ് ക്ലബ്ബ് നൽകുന്ന ട്രോഫിയും സെവൻസീസ് വെജിറ്റബിൾസ് നൽകുന്ന കാഷ് അവാർഡുമാണ് രണ്ടാം സ്‌ഥാനക്കാരെ കാത്തിരിക്കുന്നത്. കൂടാതെ മികച്ച ബാറ്റ്സ്മാൻ, ബൗളർ, ഫൈനലിലെ മികച്ചതാരം എന്നിവർക്കായി പ്രത്യേക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

സ്പൈസ് ബസാർ, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഋകഞ ജൃശിേെ തുടങ്ങിയ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ടൂർണമെന്റെിൽ സിൽവർ കിച്ചൻ തയാറാക്കുന്ന ചിക്കൻ ബിരിയാണിയും മിതമായ നിരക്കിൽ ലഭ്യമാണ്.

വിവരങ്ങൾക്ക്: മഹേഷ് പിറവം 0894508509, ബിബി മാത്യു 0876162940, ബിജു റോമൻ 0867254305.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ