പൊന്നാനി പ്രവാസി കൂട്ടായ്മ രൂപീകരിച്ചു
Monday, July 4, 2016 4:04 AM IST
റിയാദ്: പൊന്നാനി സ്വദേശികളായ റിയാദിലെ പ്രവാസികളുടെ കൂട്ടായ്മ രൂപീകൃതമായി. സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുമാണ് സംഘടനയുടെ രൂപീകരണ ലക്ഷ്യമെന്നു ഭാരവാഹികൾ പറഞ്ഞു. ആദ്യ പ്രസിഡണ്ടായി മുതിർന്ന പ്രവാസിയും മുൻ മന്ത്രി ഇ.കെ. ഇമ്പിച്ചിബാവയുടെ മകനുമായ ഇ.കെ. റസൂൽ സലാമിനെ തെരഞ്ഞെടുത്തു. വി.ശംസു ജന. സെക്രട്ടറിയും വി. അബ്ദുൽ കരീം ട്രഷററുമാണ്. കെ.വി ബാവ, എ. ജാഫർ എന്നിവർ വൈ. പ്രസിഡണ്ടുമാരും എം. അഷ്റഫ്, എസ്. ജമാൽ എന്നിവർ ജോ. സെക്രട്ടറിമാരുമാണ്. എം.കെ ഹനീഫയാണ് ജീവകാരുണ്യ സമിതി കൺവീനർ. ഖാദർ, അബു, സുലൈമാൻ, ഫാറൂഖ് സഖാഫി, ഹസൻകോയ, നസറുദ്ദീൻ തുടങ്ങിയവർ ഭരണസമിതി അംഗങ്ങളാണ്.

സംഘടനാ രൂപീകരണത്തോടനുബന്ധിച്ച് ഇഫ്താർ വിരുന്നും സംഘടിപ്പിച്ചിരുന്നു. എംബസി പാസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥൻ പി. ഉണ്ണിയാൻ, റസാഖ് സെഞ്ചുറി, ആർട്ടിസ്റ്റ് ഇസ്ഹാഖ് എന്നിവർ അതിഥികളായി. പൊന്നാനിക്കാരായ റിയാദിലെ പ്രവാസികൾക്കു സംഘടനയിൽ അംഗമാകുന്നതിനും സഹകരിച്ച് പ്രവർത്തിക്കുന്നതിനും 0563422001 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

<യ> റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ