ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈത്ത് ഇഫ്താര്‍ സംഗമം നടത്തി
Sunday, June 26, 2016 2:55 AM IST
കുവൈത്ത്: ഇരുന്നൂറ്റി അമ്പതില്‍പ്പരം ആളുകള്‍ പങ്കെടുത്ത ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈത്ത് ഇഫ്താര്‍ സംഗമം ജനത കള്‍ച്ചറല്‍ സെന്റര്‍ കുവൈറ്റ് പ്രസിഡന്റ് സഫീര്‍ പി ഹാരിസ് ഉദ്ഘാടനം ചെയ്തു. മത സൌഹാര്‍ദവും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ ഇത്തരം ഇഫ്താര്‍ സംഗമങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ബി.എസ് പിള്ളൈ അധ്യക്ഷത വഹിച്ചു. കുവൈത്ത് ഇസ്ളാമിക് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് സകീര്‍ ഹുസൈന്‍ സാഹിബ് മുഖ്യ പ്രഭാഷണം നടത്തി. മാനവ കുലത്തിനു ചരിത്രത്തില്‍ അതുല്യമായ സന്മാര്‍ഗത്തിന്റെ വഴിത്താര കാണിച്ചു തന്ന, വായനക്കും പഠനത്തിനും മനനത്തിനും ഏറെ പ്രോല്‍സാഹനം നല്‍കിയ പരിശുദ്ധ ഖുര്‍ആന്റെ അവതരണം കൊണ്ടും പവിത്രമാക്കപ്പെട്ട വിശുദ്ധ മാസമാണു റമദാനെന്ന് അദ്ദേഹം സന്ദേശം നല്‍കി. അസോസിയേഷന്‍ രക്ഷാധികാരി ചാക്കോ ജോര്‍ജ്കുട്ടി സംഗമത്തിന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

എസ്എസ്എല്‍സി, സിബിഎസ്സി (10&12) പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച കുട്ടികളെ സംഗമത്തില്‍ വച്ചു ആദരിച്ചു. കിസ്റഫര്‍ ഡാനിയല്‍, സി കൃഷ്ണകുമാര്‍, ഷിബു ചെറിയാന്‍, തോമസ് മാത്യു,മധു വെട്ടിയാര്‍, സുനില്‍ എസ് എസ്, സൈജു ഇട്ടിത്തറയില്‍, ജോയല്‍ ജോസ്, ശ്രീകുമാര്‍ പിള്ളൈ, ഐഡിയല്‍ സലീം, ജോര്‍ജ് തോമസ്, തോമസ് ജോയ്, മാത്യു അച്ചന്‍കുഞ്ഞു, സിനിജിത് ദേവരാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ചടങ്ങിന് ജനറല്‍ സെക്രട്ടറി വിപിന്‍ മങ്ങാട്ട് സ്വാഗതവും കണ്‍വീനര്‍ സകീര്‍ പുത്തന്‍പാലത്ത് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍