ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ ഇഫ്താര്‍ സംഗമം നടത്തി
Saturday, June 25, 2016 8:48 AM IST
കുവൈത്ത്: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (അഉഅഗ) ഇഫ്താര്‍ സംഗമം നടത്തി. ഇരുന്നൂറ്റി അമ്പതില്‍ പരം ആളുകള്‍ പങ്കെടുത്ത സംഗമം ഉദ്ഘാടനം ചെയ്തു.

മത സൌഹാര്‍ദ്ദവും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ ഇത്തരം ഇഫ്താര്‍ സംഗമങ്ങള്‍ക്ക് സാധിക്കുമെന്നു സംഗമം ഉദ്ഘാടനം ചെയ്ത ജനത കള്‍ചറല്‍ സെന്റര്‍ കുവൈറ്റ് പ്രസിഡന്റ് സഫീര്‍ പി. ഹാരിസ് പറഞ്ഞു.

മാനവ കുലത്തിനു ചരിത്രത്തില്‍ അതുല്യമായ സന്മാര്‍ഗത്തിന്റെ വഴിത്താര കാണിച്ചുതന്ന, വായനക്കും പഠനത്തിനും ഏറെ പ്രോല്‍സാഹനം നല്‍കിയ പരിശുദ്ധ ഖുര്‍ആന്റെ അവതരണം കൊണ്ടും പവിത്രമാക്കപ്പെട്ട വിശുദ്ധമാസമാണ് റംസാന്‍ എന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കുവൈറ്റ് ഇസ്ലാമിക് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ സാഹിബ് പറഞ്ഞു.

പ്രസിഡന്റ് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, സിബിഎസ്സി പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച കുട്ടികളെ സംഗമത്തില്‍ ആദരിച്ചു. രക്ഷാധികാരി ചാക്കോ ജോര്‍ജ് കുട്ടി, ജനറല്‍ സെക്രട്ടറി വിപിന്‍ മങ്ങാട്ട്, കണ്‍വീനര്‍ സക്കീര്‍ പുത്തന്‍പാലത്ത് എന്നിവര്‍ സംസാരിച്ചു.

കിസ്റഫര്‍ ഡാനിയല്‍, സി. കൃഷ്ണകുമാര്‍, ഷിബു ചെറിയാന്‍, തോമസ് മാത്യു, മധു വെട്ടിയാര്‍, സുനില്‍ എസ്.എസ്, സൈജു ഇട്ടിത്തറയില്‍, ജോയല്‍ ജോസ്, ശ്രീകുമാര്‍ പിള്ള, ഐഡിയല്‍ സലിം, ജോര്‍ജ് തോമസ്, തോമസ് ജോയ്, മാത്യു അച്ചന്‍കുഞ്ഞ്, സിനിജിത് ദേവരാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.