ഫൊക്കാനയുടെ ഐക്യത്തിനും കെട്ടുറപ്പിനും തമ്പി ചാക്കോ ടീമിനെ വിജയി പ്പിക്കുക
Friday, June 24, 2016 6:25 AM IST
നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാന കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സംഘടനയുടെ യശസ് നിലനിര്‍ത്താനും സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയെ ശക്തിപ്പെടു ത്താനും 2017-18 ലേക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന തമ്പി ചാക്കോ നേതൃത്വം കൊടുക്കുന്ന ടീമിനെ വിജയിപ്പിക്കണമെന്നു പ്രസ്തുത പാനല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ജോസഫ് കുര്യാപ്പുറം, (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്) സനല്‍ ഗോപിനാഥ് (ട്രഷര്‍), സണ്ണി ജോസഫ് (വൈസ് പ്രസിഡന്റ്), ടോമി കോക്കാട്ട് (ജനറല്‍ സെക്രട്ടറി) ജോര്‍ജ് ഓലിക്കല്‍ (അസോസിയേറ്റ് സെക്രട്ടറി), ഏബ്രാഹം കള ത്തില്‍ (അസോ. ട്രഷറര്‍), രാജു സക്കറിയ (ബോഡ് ഓഫ് ട്രസ്റി മെംബര്‍), ബൈജുമോന്‍ ജോസഫ് (റീജണല്‍ വൈസ് പ്രസിഡന്റ്, കാനഡ) നാഷണല്‍ കമ്മിറ്റി മെംബറായി കെ.പി. ആന്‍ഡ്രൂസ്, ചാക്കോ കുര്യന്‍, പി.കെ. സോമരാജന്‍, ജേക്കബ് വര്‍ഗീസ്, എം.കെ. മാത്യു, റ്റോമി ജോസഫ് പാലേത്ത് എന്നിവരാണ് തമ്പി ചാക്കോയുടെ പാനലില്‍ മത്സരിക്കുന്നത്.

തമ്പി ചാക്കോ ടീം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെ പിന്തുണച്ചുകൊണ്ട് നോര്‍ത്ത് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുടെ നേതാക്കളും അവരോടൊപ്പം ഫൊക്കാനയിലെ ആദ്യകാല പ്രവര്‍ത്തകരും മുന്നോട്ടു വന്നത് ഒരു ശുഭ സൂചനയാണെന്നും ഇവര്‍ അവകാശപ്പെട്ടു.