വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ദമാമില്‍ മരിച്ചു
Thursday, June 23, 2016 6:05 AM IST
ദമാം: വാഹനാപകടത്തില്‍ പരിക്കേറ്റ് ദമാമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന മലപ്പുറം വെളിയങ്കോട് പാലപ്പെട്ടി സ്വദേശി ബാദുഷ അലി (22) ബുധനാഴ്ച രാവിലെ മരിച്ചു.

അലി ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്നു ദമാം - ഖോബാര്‍ ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്ന അലിയുടെ വാഹനത്തിന്റെ പിന്നില്‍ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു.

സൌദിയില്‍ ജനിച്ചു വളര്‍ന്ന അലിയുടെ കുടംബവും ദമാമില്‍ ഉണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം ദമാമില്‍ നടത്തുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം