റംസാന്‍ വോളിബോള്‍ ടൂര്‍ണമെന്റ്: അല്‍ ബത്തീന്‍ നേപ്പാള്‍ ടീം വിജയിച്ചു
Sunday, June 19, 2016 3:58 AM IST
അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച കെഎസ്സി ജെമിനി രവി കല്ലിയോട്ട് മെമ്മോറിയല്‍ റംസാന്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫൈനലില്‍ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്ക് ഖാന്‍ വോളിബോള്‍ ടീം പാക്കിസ്ഥാനെ പരാജയപ്പെടുത്തി (25-22, 25-27, 23- 25, 25- 19, 17-15) അല്‍ ബത്തീന്‍ വോളിബോള്‍ ടീം നേപ്പാള്‍ വിജയിച്ചു.

ജൂണ്‍ 16,17 തീയതികളിലായി നടന്ന മത്സരങ്ങള്‍ വീക്ഷിക്കാന്‍ നൂറുകണക്കിനു പേര്‍ സെന്റര്‍ അങ്കണത്തില്‍ എത്തിയിരുന്നു. ഏറ്റവും നല്ല കളിക്കാരനുള്ള ട്രോഫി നേടിയത് ഖാന്‍ വോളിബോള്‍ ടീമിലെ വാഹിദാണ്. രവി കല്ലിയോട്ടിന്റെ പേരിലുള്ള റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും ശക്തി തീയേറ്റേഴ്സ് അബുദാബിയാണ് സമ്മാനിച്ചത്.

സെന്റര്‍ പ്രസിഡന്റ് പി. പദ്മനാഭന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്പോര്‍ട്സ് സെക്രട്ടറി ഗഫൂര്‍ എടപ്പാള്‍ സ്വാഗതം പറഞ്ഞു. യുഎഇ എക്സ്ചേഞ്ച് അസോസിയേറ്റ് ഡയറക്ടര്‍ മൊയ്തീന്‍ കോയ, പവര്‍ പ്ളാസ്റിക് എംഡി രാജന്‍, എസ്ബിഐ ലൈഫ് ചീഫ് ബിസിനസ് ഡിസ്ട്രിബ്യൂട്ടര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രഷറര്‍ നൌഷാദ് നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള