അബുദാബി മാര്‍ത്തോമാ യുവജനസഖ്യം കണ്‍വെന്‍ഷന്‍ 'വചനാമൃതം' 20 മുതല്‍ 23 വരെ
Saturday, June 18, 2016 2:05 AM IST
അബുദാബി: മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ 'വചനാമൃത'ത്തില്‍ പ്രശസ്ത കണ്‍വന്‍ഷന്‍ പ്രാസംഗികന്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ മുഖ്യ പ്രഭാഷകനായി എത്തിച്ചേരുന്നു. ജൂണ്‍ 20 മുതല്‍ 23 വരെ 7.30 നു മുസഫ മാര്‍ത്തോമാ ദേവാലയതിയില്‍ നടത്തപെടുന്ന കണ്‍വെന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഖ്യം പ്രസിഡന്റും മാര്‍ത്തോമാ ഇടവക വികാരിയുമായ റവ. പ്രകാശ് ഏബ്രഹാം, സഹ വികാരി റവ. ഐസക് മാത്യു , യുവജനസഖ്യം സെക്രട്ടറി ബിജോയ് സാം ടോം, കണ്‍വീനര്‍ ജിതിന്‍ ജോയിസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. കുടുതല്‍ വിവരങ്ങള്‍ക്ക് 0564093995.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള