ഒമാനില്‍ കാണാതായ കോട്ടയം സ്വദേശിയെ മരിച്ചനിലയില്‍ കണ്െടത്തി
Thursday, June 16, 2016 12:05 AM IST
കോട്ടയം: ഒമാനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പെട്രോള്‍ പമ്പ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്െടത്തി. മണര്‍കാട് ചെറുവിലാകത്ത് ജോണ്‍ ഫിലിപ്പി(47) നെയാണ് മരിച്ച നില യില്‍ കണ്െടത്തിയത്.

പെട്രോള്‍ പമ്പിന് ഏഴു കിലോമീറ്റര്‍ അകലെ പനാമിനും ഫഹൂദിനും ഇടയ്ക്കുള്ള കനാലിനടുത്തുനിന്നാണ് മൃതദേഹം കണ്െടടുത്തത്. മരിച്ചത് ജോണ്‍ ഫിലിപ്പാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീക രിച്ചു. ജോണ്‍ ഫിലിപ്പിനൊപ്പം ജോലി ചെയ്ത സലാമാണ് മൃതദേഹം തിരിച്ച റിഞ്ഞത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സുനെയ്നയിലെ പെട്രോള്‍ പമ്പില്‍നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജോണി നെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ജോണിന്റെ സഹപ്രവര്‍ത്തകനെ പോലീസ് കസ്റഡിയിലെടുത്തു.