കെകെസിഎ ക്നാനായ കലോത്സവം നടത്തി
Wednesday, June 15, 2016 6:28 AM IST
കുവൈത്ത്: കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്നാനായ കലോത്സവം നടത്തി.

കുവൈറ്റ് ക്നാനായ യാക്കോബായ ഇടവക വികാരി ഫാ.കൊച്ചുമോന്‍ തോമസ് കലോത്സവം ഉദ്ഘാടനം ചെയ്തു. കെകെസിഎ പ്രസിഡന്റ് സിബി ചെറിയാന്‍ മറ്റതില്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ടിജി എലവുങ്കല്‍, ജോയിന്റ് സെക്രട്ടറി ബെന്നി പുതിയവീട്ടില്‍, കണ്‍വീനര്‍ ജോസ് മൂക്കന്‍ ചാതിയേല്‍ എന്നിവര്‍ സംസാരിച്ചു.

പയ്യാവൂര്‍ അപകടത്തില്‍ മരിച്ച അഞ്ചു കുട്ടികളുടെ വിയോഗത്തില്‍ കെകെസിഎ അനുശോചിച്ചു. തുടര്‍ന്നു അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നാലു സ്റേജുകളിലായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തിയ കലാമത്സരങ്ങള്‍ രാത്രി എട്ടോടുകൂടി അവസാനിച്ചു. കണ്‍വീനര്‍ ജോസ് മൂക്കന്‍ ചാതിയേല്‍, ജോണ്‍സന്‍ വട്ടകൊട്ടയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.