രവി കല്ലിയോട്ട് മെമ്മോറിയല്‍ റംസാന്‍ വോളിബോള്‍ ടൂര്‍ണമെന്റ്
Wednesday, June 15, 2016 6:27 AM IST
അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ കായിക വിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനത്തിന്റെ ഭാഗമായി രവി കല്ലിയോട്ട് മെമ്മോറിയല്‍ റംസാന്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു,

ജൂണ്‍ 16, 17 (വ്യാഴം, വെള്ളി) തീയതികളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ഫിലിപ്പിന്‍സ് എന്നീ രാജ്യങ്ങളിലെ താരങ്ങള്‍ പങ്കെടുക്കും.

രാത്രി ഒന്‍പതിന് ആരംഭിക്കുന്ന മത്സരത്തില്‍ പ്രവേശനം സൌജന്യമായിരിക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള