ഫോക് കുട്ടികള്‍ക്കു നാടകക്കളരി സംഘടിപ്പിച്ചു
Tuesday, June 14, 2016 8:31 AM IST
കുവൈത്ത്: കണ്ണൂര്‍ നിവാസികളുടെ കൂട്ടായിമയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ നടത്തി വരുന്ന മാതൃഭാഷ പഠന ക്ളാസായ അക്ഷരകൂട്ടത്തോടനുബന്ധിച്ച് നാടക കളരി സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച കളിപന്തല്‍ കേരള സംഗീത നാടക അക്കാദമിയുടെ നാടക സംവിധായകനുളള അവാര്‍ഡ് ജേതാവായ സുരേഷ് തോലമ്പ്ര നേതൃത്വം നല്‍കി. കുട്ടികളില്‍ നാടകത്തെകുറിച്ച് വളരെയേറെ അറിവു പകരുന്നതായിരുന്നു ഫാഹഹീല്‍ യൂണിറ്റുകള്‍ സംഘടിപ്പിച്ച ക്യാമ്പ്.

ആര്‍ട്ട്സ് കണ്‍വീനര്‍ എം.വി. രാജീവ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഫാഹഹീല്‍ നോര്‍ത്ത് യൂണിറ്റ് കണ്‍വീനര്‍ മനോജ്, ഫാഹഹീല്‍ യൂണിറ്റ് കണ്‍വീനര്‍ രഞ്ജിത്ത്, കെ.കെ. ശൈമേഷ്, എം.എന്‍. സലിം, ബിന്ദു രാധാകൃഷ്ണന്‍, ദയാനന്ദന്‍, ശ്രീഷ ദയാനന്ദ്, അര്‍ച്ചന കൃഷ്ണരാജ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍