എയര്‍ഹോസ്റസ് ആയി ലോക റിക്കാര്‍ഡിട്ട് ഓസ്ട്രിയക്കാരി
Monday, June 13, 2016 6:12 AM IST
വിയന്ന: എയര്‍ ഹോസ്റസ് ജോലിയില്‍ ലോക റിക്കാര്‍ഡുമായി ഒരു ഓസ്ട്രിയക്കാരി. ഹെല്‍ഗ ബൌെമാന്‍ എന്ന അറുപൊത്തുകാരിയാണ് 40 വര്‍ഷത്തെ സേവനവുമായി ഈ രംഗത്ത് ലോക റിക്കാര്‍ഡിനുടമയായിരിക്കുന്നത്.

40 വര്‍ഷത്തിനുള്ളില്‍ അവര്‍ ഭൂമിയെ 600 പ്രാവശ്യം വലംവയ്ക്കുന്ന ദൂരം പറന്നുകഴിഞ്ഞു. അതുമല്ലെങ്കില്‍ 60 പ്രാവശ്യം ചന്ദ്രനില്‍ പോകുന്ന ദൂരം അവര്‍ യാത്ര ചെയ്തു. ഇനി അവര്‍ സഞ്ചരിച്ച ദൂരം എത്രയാണന്നല്ലേ? 24 മില്യന്‍ കിലോമീറ്റര്‍ ദൂരമാണ് ഹെല്‍ഗ വിമാനയാത്ര ചെയ്തത്.

1976 ലാണ് എയര്‍ ഹോസ്റസ് ജോലിയില്‍ പ്രവേശിക്കുന്നത്. ആദ്യ യാത്ര ആംസ്റര്‍ഡാമിലേക്കായിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ബ്രസല്‍സിലിലേക്ക് യാത്ര ചെയ്യേണ്ടി വന്നു. കന്നിയാത്രയിലാകട്ടെ നിര്‍ദ്ദേശങ്ങളടങ്ങിയ പേപ്പറും ലഭിച്ചില്ല. എന്നാല്‍ ഇന്നാകട്ടെ സഹായമൊന്നുമില്ലാതെ തന്നെ എല്ലാം ചെയ്യുവാന്‍ കഴിയുന്നു.

ഇതുവരെ തന്റെ യാത്രയില്‍ ആരും പ്രസവിച്ചിട്ടില്ല. ശരീരം ഫിറ്റായിരിക്കുന്നിടത്തോളം ജോലിയില്‍ തുടരണമെന്നാണ് ഹെല്‍ഗയുടെ ആഗ്രഹം.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍