ബയര്‍ ലെവര്‍കുസന്‍ മുന്‍ കോച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തി
Thursday, June 9, 2016 8:16 AM IST
ബെര്‍ലിന്‍: ജര്‍മനിയിലെ മുന്തിയ ഫുട്ബോള്‍ ക്ളബ്ബായ ബയര്‍ ലെവര്‍കുസന്‍ മുന്‍ കോച്ച് സാഷാ ലെവന്‍ഡോസ്കിയെ(44) മരിച്ച നിലയില്‍ ബോഹുമിലെ സ്വന്തം വീട്ടില്‍ കണ്ടടത്തി. ബയറിന്റെ കോച്ച് സ്ഥാനം വിട്ടശേഷം യൂണിയന്‍ ബെര്‍ലിന്‍ കോച്ചായി സ്ഥാനമേറ്റെങ്കിലും ആറുമാസം മുമ്പ് അവിടെനിന്നും ഇദ്ദേഹം രാജിവച്ചിരുന്നു. പേശി ചുരുങ്ങുന്ന രോഗം മൂലമാണ് ഇദ്ദേഹം ഫുട്ബോളില്‍ നിന്നും മാറിയതെന്നായിരുന്നു അദ്ദേഹത്തോടു അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 2012 മുതല്‍ 2014 വരെയായിരുന്നു ബയര്‍ ലെവര്‍കുസന്‍ പരിശീലക സ്ഥനത്തുണ്ടായിരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍