ഡെന്‍മാര്‍ക്കില്‍ കുട്ടികള്‍ക്കായി പുതി ഇന്റഗ്രേഷന്‍ നിയമം വരുന്നു
Wednesday, June 1, 2016 8:22 AM IST
കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും കുട്ടികളെ മാത്രം ഉദ്ദേശിച്ച് പുതിയ ഇന്റഗ്രേഷന്‍ നിയമം തയാറാക്കുന്നു.

വിദേശ വംശജരായ കുട്ടികളെ വേഗത്തില്‍ തന്നെ ഡാനിഷ് സംസ്കാരവുമായി ഇഴുകിച്ചേരാന്‍ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് സര്‍ക്കാരിന്റെ വിശദീകരണം.

ആറു വയസിനു മേല്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ബാധകമാകുന്ന തരത്തിലാണ് നിയമം വിഭാവനം ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച ബില്‍ വ്യാഴാഴ്ച ഡാനിഷ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍