ഫോക്കസ് കുവൈറ്റ്, യാത്രയയപ്പു നല്കി
Wednesday, May 25, 2016 8:20 AM IST
കുവൈത്ത്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഫോക്കസ് കുവൈറ്റ്,അബാസിയ യുണിറ്റ് -2 സജീവ അംഗവും മുവാറ്റുപുഴ പോത്താനിക്കാട് സ്വദേശിയും കുവൈറ്റ് സ്വിച്ച് ഗിയര്‍ കമ്പനി ഡ്രാഫ്റ്റ്സ്മാനും ആയിരുന്ന സന്തോഷ് സി. ജോര്‍ജിനു ഫോക്കസ് കുവൈറ്റ് യാത്രയയപ്പു നല്‍കി.

കണ്‍വീനര്‍ അജികുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫോക്കസ് പ്രസിഡന്റ് തമ്പി ലൂക്കോസ് ഉപഹാരം സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി മുകേഷ് കാരയില്‍, ബിനു മാത്യു, ഐപ്പ് മാത്യു, അബ്ദുല്‍ ഗഫൂര്‍, നിയാസ് മുഹമ്മദ്, മുഹമ്മദ് റഷീദ്, സന്തോഷ് സി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍