യൂത്ത് ഇന്ത്യ കരിയര്‍ വര്‍ക്ഷേപ്പ് മേയ് 27ന്
Tuesday, May 24, 2016 6:25 AM IST
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് കരിയര്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. മേയ് 27നു (വെള്ളി) വൈകുന്നേരം ഏഴു മുതല്‍ ഫഹാഹീല്‍ യുണിറ്റി സെന്ററില്‍ നടക്കുന്ന വര്‍ക്ഷോപ്പില്‍ പ്രശസ്ത സൈക്കോളജിസ്റും ചൈല്‍ഡ് വെല്‍ഫയര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ ഡോ. എസ്.എല്‍.പി. ഉമ്മര്‍ ഫാറൂഖ് 'കോണ്‍ഫിഡന്‍സ് ബില്‍ഡിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍ സ്കില്‍സ്' എന്ന വിഷയത്തില്‍ സംസാരിക്കും. പ്രവേശനം സൌജന്യമാണ്.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 66617579 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് വഴിയോ മുന്‍കൂട്ടി രജിസ്റര്‍ ചെയ്യണമെന്നു സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍