ബൈത്തുറഹ്മ പദ്ധതിക്ക് തറക്കല്ലിട്ടു
Monday, May 23, 2016 5:18 AM IST
കാസര്‍ഗോഡ്: ഖത്തര്‍ കാസര്‍ഗോഡ് മണ്ഡലം കെഎംസിസി കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന ബൈത്തുറഹ്മ പദ്ധതിക്ക് എരിയാല്‍ ബ്ളാര്‍ക്കോട്ട് തറക്കല്ലിട്ടു.

കുമ്പോല്‍ സയിദ് കെ.എസ്. അലി തങ്ങള്‍ കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, എം.പി. ഷാഫി ഹാജി, എ.എ. ജലീല്‍, സാദിഖ് ഉദുമ, കെ.ബി. കുഞ്ഞാമു ഹാജി, ഹാരിസ് എരിയാല്‍, എ.കെ. ഷാഫി, മുജീബ് കമ്പാര്‍, മാഹിന്‍ കുന്നില്‍, കെ.ബി. നിസാര്‍, ഇബ്രാഹിം അടയ്ക്ക, എ.പി. ഹനീഫ്, മന്‍സൂര്‍ അക്കര, കെ.ബി. മുനീര്‍, കെ.ബി. അമീര്‍, നാസര്‍, ഷംസു മാസ്കോ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആദ്യ ബൈത്തു റഹ്മയാണിത്. കുഴഞ്ഞു വീണു മരിച്ച എരിയാല്‍ ബള്ളീറിലെ എസ്ടിയു പ്രവര്‍ത്തകന്റെ കുടുംബത്തിനാണ് കാരുണ്യഭവനം നിര്‍മിച്ചു നല്‍കുന്നത്.