ഇടതു മുന്നേറ്റത്തില്‍ ആഹ്ളാദിച്ച് സംസ്കൃതിയും
Friday, May 20, 2016 8:26 AM IST
ദോഹ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ചരിത്ര വിജയത്തില്‍ ആഹ്ളാദിച്ച് സംസ്കൃതി പ്രവര്‍ത്തകര്‍ സ്കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ ഒത്തുചേര്‍ന്നു. സംസ്കൃതി മുന്‍ ജനറല്‍ സെക്രട്ടറിമാരായ പി.എന്‍. ബാബുരാജന്‍, ഇ.എം സുധീര്‍ എന്നിവര്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

സംസ്കൃതി വൈസ് പ്രസിഡന്റുമാരായ എന്‍.ടി.മുഹമ്മദലി, സന്തോഷ് തൂണേരി, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാനവാസ് ഏലച്ചോല, മധുസൂദനന്‍, വിജയകുമാര്‍, രാജീവ് രാജേന്ദ്രന്‍, ഓമനക്കുട്ടന്‍ പരുമല, സരുണ്‍ മാണി ആടുകാലില്‍, ബിന്ദു പ്രദീപ്, സഖി ജലീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.