പ്രഫ. ഗോപിനാഥിനും സി.എം. മൌലവിക്കും സ്വീകരണം നല്‍കി
Friday, May 20, 2016 8:21 AM IST
കുവൈത്ത്: സെലിബ്രറ്റി സപ്പോര്‍ട്ടര്‍ ഓഫ് യൂനിസെഫ്, ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അംബാസഡര്‍, മോട്ടിവേഷന്‍ സ്പീക്കര്‍, ലൈഫ് കോച്ച് തുടങ്ങിയ വിവിധ സ്ഥാനങ്ങളുള്ള പ്രഫ. ഗോപിനാഥ് മുതുകാട്, കേരള ജംഇയ്യത്തുല്‍ ഉലമ (കെടിയു) വൈസ് പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ സി.എം. മൌലവി ആലുവ എന്നിവര്‍ക്ക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികളും ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈത്ത് പ്രവര്‍ത്തകരും സ്വീകരണം നല്‍കി.

മേയ് 20നു അബാസിയ കമ്യൂണിറ്റി ഹാളില്‍ കുവൈത്തിലെ മലയാളി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിക്കുന്ന ലൈഫ്ഹാക് കോച്ചിംഗ് ക്യാമ്പിലും 'തണലിലേക്ക് മാറാനല്ല തണലായി മാറാനാണ് യുവത്വം'? എന്ന പ്രമേയവുമായി നടക്കുന്ന യൂത്ത് സമ്മിറ്റിലും പ്രഫ. ഗോപിനാഥ് മുതുകാട്, സി.എം. മൌലവി തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.

വിവരങ്ങള്‍ക്ക്: 69007007, 65507714.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍