ഇടതുപക്ഷത്തോടൊപ്പം നിന്ന പ്രവാസികള്‍ക്ക് കേളിയുടെ അഭിവാദ്യങ്ങള്‍
Friday, May 20, 2016 5:01 AM IST
റിയാദ്: യുഡിഎിനു തുടര്‍ഭരണത്തിനുള്ള അവസരമുണ്ടായാല്‍ കേരളം അഭിമുഖികരിക്കേണ്ടി വരുമായിരുന്ന അപകടങ്ങള്‍ കൃത്യമായി മുന്നില്‍ കണ്ട്, പതിനാലാം കേരളനിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യ മതേതര കക്ഷികളെ ഭൂരിപക്ഷം സ്ഥലങ്ങളിലും വിജയിപ്പിക്കാന്‍ ജാഗ്രത കാണിച്ച കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് റിയാദ് കേളി കലാസാസ്കാരിക വേദി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കും വര്‍ഗീയതക്കും വികലമായ വികസന കാഴ്ച്ചപ്പാടുകള്‍ക്കുമെതിരെയും ബിജെപി സംഘപരിവാര്‍-വെള്ളാപ്പള്ളി കൂട്ടുകെട്ടിന്റെ വര്‍ക്ഷീയതക്കും ന്യൂനപക്ഷവിരുദ്ധ നിലപാടുകള്‍ക്കും എതിരെയുള്ള കേരളത്തിലെ ജനങ്ങളുടെ വിധിയെഴുത്താണിതെന്നും കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും ജനാധിപത്യവും കേരളം നാളിതുവരെ നേടിയ നവോത്ഥാന മൂല്യങ്ങളും സംരക്ഷിക്കാനും മതനിരപേക്ഷ അഴിമതിമുക്ത വികസിത കേരളത്തിനായി പതിനാലാം നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം നിന്ന കേരളത്തിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പ്രവാസികള്‍ക്കും പ്രവാസി കുടുംബങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും കേളി സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍