തൃശൂര്‍ സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Thursday, May 19, 2016 6:16 AM IST
പുതുക്കാട് : അബുദാബിയില്‍ ഹൃദയാഘാതം മൂലം പുതുക്കാട് സ്വദേശി മരിച്ചു. ചിരിയങ്കണ്ടത്ത് പുത്തന്‍പീടിക പൊറിഞ്ചുവിന്റെ മകന്‍ ഡേവീസ് (54) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു മരണം. നാലു മാസം മുന്‍പ് ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനായി നാട്ടിലെത്തിയിരുന്നു. ഭാര്യ: ഷീന. മകള്‍ : കാതറിന്‍. സംസ്കാരം പിന്നീട്.