ലൈഫ്ഹാക്ക് കോച്ചിംഗ് ക്യാമ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, May 18, 2016 6:21 AM IST
കുവൈത്ത്: കുവൈത്തിലെ മലയാളി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മേയ് 20നു (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടിന് അബാസിയ കമ്യൂണിറ്റി ഹാളില്‍ ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈത്ത് സംഘടിപ്പിക്കുന്ന ലൈഫ്ഹാക് കോച്ചിംഗ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

സെലിബ്രറ്റി സപ്പോര്‍ട്ടര്‍ ഓഫ് യൂനിസെഫ്, ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അംബാസഡര്‍, മോട്ടിവേഷന്‍ സ്പീക്കര്‍, ലൈഫ് കോച്ച് തുടങ്ങിയ വിവിധ സ്ഥാനങ്ങളുള്ള പ്രഫ. ഗോപിനാഥ് മുതുകാട് ലൈഫ്ഹാക്ക് ക്യാമ്പിനു നേതൃത്വം നല്‍കും.

പേരു രജിസ്റര്‍ ചെയ്തവര്‍ 1.30നു കമ്യൂണിറ്റി ഹാളില്‍ എത്തണമെന്നു ഫോക്കസ് കണ്‍വീനര്‍ അറിയിച്ചു.

സംഗമത്തിന്റെ അവലോകന യോഗത്തില്‍ ഫോക്കസ് ചെയര്‍മാന്‍ എന്‍ജിനിയര്‍ ഫിറോസ് ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഫോക്കസ് കണ്‍വീനര്‍ എന്‍ജി. അബ്ദുറഹിമാന്‍, എന്‍ജി. റമീദ്, എന്‍ജി. സൈദ് മുഹമ്മദ്, മനാഫ് മാത്തോട്ടം എന്നിവര്‍ സംസാരിച്ചു.

വിവരങ്ങള്‍ക്ക്: 69007007, 65507714.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍