കെഇഎ സിറ്റി യൂണിറ്റ് ഭാരവാഹികള്‍
Monday, May 9, 2016 5:41 AM IST
കുവൈത്ത് : കാസര്‍ഗോഡ് എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ സിറ്റി യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു.

പുതിയ ഭാരവാഹികളായി അസീസ് തളങ്കര (പ്രസിഡന്റ്), അബ്ദുള്ള ബ്രംബാന, അബ്ദുള്ള കാടകൊട് (വൈസ് പ്രസിഡന്റ്), ഹാരിസ് മുടുംതല (ജനറല്‍ സെക്രട്ടറി), അനുരാജ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), മൊയ്തീന്‍, മജീദ്, സിദ്ദീഖ് (ജോ. സെക്രട്ടറിമാര്‍), റസാക്ക് ചെമ്മനാട് (ട്രഷറര്‍) എന്നീവരെ തെരഞ്ഞടുത്തു.

പാരഗന്‍ റസ്ററന്റില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ കെഇഎ കേന്ദ്ര പ്രസിഡന്റ് ഹമീദ് മാഥൂര്‍ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പിനു അനില്‍ കള്ളാര്‍, അഷ്റഫ് തൃക്കരിപ്പൂര്‍ എന്നിവക് നേതൃത്വം നല്‍കി. രക്ഷാധികാരി സത്താര്‍ കുന്നില്‍, കേന്ദ്ര ജനറല്‍ സെക്രട്ടറി സുദന്‍ ആവിക്കര, രാമകൃഷ്ണന്‍ കള്ളാര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍