ഒമാന്‍ ഇന്ത്യന്‍ മീഡിയ ഫോറം സംവാദം സംഘടിപ്പിച്ചു
Sunday, May 8, 2016 7:02 AM IST
മസ്ക്കറ്റ്: ആസന്നമായ കേരള നിയമ സഭയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഇന്ത്യന്‍ മീഡിയ ഫോറം മസ്ക്കറ്റില്‍ 'കേരളം വിധിയെഴുതുമ്പോള്‍' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു.

ബദര്‍ അല്‍സമ ആശുപത്രി ഓഡിറ്റോറിയാത്തില്‍ നടന്ന ചടങ്ങില്‍ റെജീന കാസിം മോഡറേറ്ററായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് കെ.ബാലകൃഷ്ണന്‍, സിദ്ധിഖ് ഹസന്‍, ജൈകിഷ്, പി.വി.സി. അബൂബക്കര്‍, ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വള്ളിക്കാവ് ജയകുമാര്‍, ഷെഫീര്‍ കുഞ്ഞുമൊഹമ്മദ്, പി.എം.ജാബിര്‍, ഷെലിന്‍ പൊയ്യാറ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം