കാസര്‍ഗോഡ് എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ കുവൈത്ത് സാല്‍മിയ യൂണിറ്റിനു പുതിയ നേതൃത്വം
Sunday, May 8, 2016 6:57 AM IST
കുവൈത്ത്: കാസര്‍ഗോഡ് എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ കുവൈത്ത് സാല്‍മിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി മൊഹമ്മദ് കുഞ്ഞി ഹദ്ദാദ് (പ്രസിഡന്റ്), കമറുദ്ദീന്‍, കാദര്‍ കൈതക്കാട്, അബ്ദുല്‍കാദര്‍ ബോവിക്കാനം (വൈസ് പ്രസിഡന്റുമാര്‍), എ.ജി. പ്രശാന്ത് (സെക്രട്ടറി), റഫീക് ഒളവറ, ഷഹീദ് പാട്ടില്ലത്ത്, ഫാറൂക്ക് ഷര്‍ക്കി (ജോ. സെക്രട്ടറിമാര്‍), കെ.വി. ബാലന്‍ (ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഹസന്‍ ബല്ല, അബ്ദുള്‍ റഹ്മാന്‍ പാലക്കി, മജീദ് സി.എച്ച്, ഇര്‍ഫാദ്, മെയ്തു സി.എച്ച്, സലാം കൊട്ടച്ചേരി, അഷ്റഫ്, ഷാഫി.കെ.കെ, മുജീബ്.കെ, വിമല്‍ ഷിവന്‍ എന്നിവരേയും ചാരിറ്റി കണ്‍വീനറായി പി.എ. നാസിര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

സാല്‍മിയ ഇന്ത്യന്‍ സ്കൂളില്‍ ചേര്‍ന്ന യോഗം ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ദുത്തു സമിയുളള അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പു നടപടികള്‍ക്ക് കബീര്‍ തളങ്കര നേതൃത്വം നല്‍കി. കേന്ദ്ര ഭാരവാഹികളായ സുദന്‍ ആവിക്കര, അഷ്റഫ് തൃക്കരിപ്പൂര്‍, മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍