പിസിഡബ്ള്യുഎഫ് ദുബായി ഘടകം പുനഃസംഘടിപ്പിച്ചു
Sunday, May 8, 2016 6:53 AM IST
ദുബായി: പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം (പിസിഡബ്ള്യുഎഫ്) പുനസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി അലി എവിസി (പ്രസിഡന്റ്), എ. റഹ്മത്തുള്ള, സി.വി. മുഹമ്മദ് അഷ്റഫ് (വൈസ് പ്രസിഡന്റുമാര്‍), സന്ദീപ് കൃഷ്ണ (ജനറല്‍ സെക്രട്ടറി), റാഷിദ് നാലകത്ത് ചന്തപ്പടി, ശബീര്‍ ഈശ്വരമംഗലം, സിയാദ് റഹ്ബാന്‍, എ.ബി. ഇഖ്ബാല്‍ (സെക്രട്ടറിമാര്‍), ശബീര്‍ മുഹമ്മദ് (ട്രഷറര്‍) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി മുഹമ്മദ് അനീഷ്. എം (ചെയര്‍മാന്‍), സുബൈര്‍. ടി.വി, അബ്ദുസമദ്.വി, മുസമ്മില്‍.എം,

മുഹമ്മദ് ശാഹിദ്. ഇ.കെ എന്നിവരേയും പ്രവര്‍ത്തക സമിതി അംഗങ്ങളായി ഹബീബ് റഹ്മാന്‍, മുഹമ്മദ് അമീന്‍, ഹംസ പി.പി., നവാബ്. എം, ഹസീബ് മുഹമ്മദ്, ഖാസിം ടി.ബി., നൌഷാദ് കെ.വി., ഗസല്‍ കടവനാട്, ജിഷാര്‍ വി., .ടി.കെ. മുഹമ്മദ് ആരിഫ്, ജമീലുദ്ദീന്‍ എം., ഡാനിഷ് എം., മുഹമ്മദ് ഉവൈസ് ടി.കെ., അഖീല്‍ കെ., കെ.ആര്‍.അന്‍ഷിഫ്, അബ്ദുന്നാസര്‍ പി.വി., മുഹമ്മദ് അസ്ളം പി.വി., എന്നിവരേയും പ്രത്യേക ക്ഷണിതാക്കളായി ഷാജി ഹനീഫ്, ശറഫുദ്ധീന്‍ മാസ്റര്‍ ടി.കെ., പി.ടി.കുഞ്ഞിമുഹമ്മദ് എന്നിവരേയും തെരഞ്ഞടുത്തു.