സമസ്ത ബഹറിന്‍ അനുശോചിച്ചു
Wednesday, May 4, 2016 5:46 AM IST
മനാമ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ ആനക്കര സി. കോയക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയിദ് ഫക്റുദ്ദീന്‍ തങ്ങള്‍, മറ്റു കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍, വിവിധ ഏരിയാ കമ്മിറ്റികള്‍, ബഹറിന്‍ റേയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്കെഎസ്എസ്എഫ് ബഹറിന്‍ കമ്മിറ്റി, സമസ്ത വിഷന്‍, സമസ്ത മദ്രസ പിടിഎ കമ്മിറ്റി, കെഎംസിസി ബഹറിന്‍ പ്രസിഡന്റ് എസ്.വി. ജലീല്‍, ജനറല്‍ സെക്രട്ടറി ഹസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ അനുശോചിച്ചു.