കെഡബ്ള്യുഎ വിനോദ ക്യാമ്പ് സംഘടിപ്പിച്ചു
Tuesday, May 3, 2016 8:16 AM IST
കുവൈത്ത്: പ്രവാസ ജീവിതത്തിന്റെ പിരിമുറുക്കങ്ങളെയും വിരസതയെയും അകറ്റുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് വയനാട് അസോസിയേഷന്‍ (ഗണഅ) കബദില്‍ ഏപ്രില്‍ 28, 29 തീയതികളില്‍ വിനോദ ക്യാമ്പ് സംഘടിപ്പിച്ചു.

90 ഓളം മുതിര്‍ന്നവരും 25 ഓളം കുട്ടികളും പങ്കെടുത്ത ക്യാമ്പില്‍ വിജ്ഞാനവും വിനോദവും നിറഞ്ഞ കളികളും പാട്ടുകളും വടംവലി മത്സരവും അംഗങ്ങള്‍ തന്നെ തയാറാക്കിയ ഭക്ഷണവും പ്രത്യേകതകളായിരുന്നു.

രക്ഷാധികാരി ബാബുജി ബത്തേരിയുടെ നേതൃത്വത്തില്‍ ചര്‍ച്ചാ ക്ളാസും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.

പ്രസിഡന്റ് റംസി ജോണ്‍, സെക്രട്ടറി മുബാറക്ക് കംബ്രാത്ത്, ട്രഷറര്‍ എബി പോള്‍ എന്നിവര്‍ക്കു പുറമേ ജിജില്‍ (ആര്‍ട്സ്), ജസ്റിന്‍ (സ്പോര്‍ട്സ്), ജിനേഷ്, ബ്ളസന്‍, ഷിനു, സൈദലവി, ഷിനു, ഷാജി, മിനി എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍