ആദ്യകുര്‍ബാന സ്വീകരണവും വിവാഹത്തിന്റെ രജതജൂബിലി ആഘോഷവും നടത്തി
Tuesday, May 3, 2016 5:19 AM IST
ബെല്‍ഫാസ്റ്: ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപതയിലെ സീറോ മലബാര്‍ സമൂഹം കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും വിവാഹത്തിന്റെ രജതജൂബിലി ആഘോഷവും നടത്തി.

ബെല്‍ഫാസ്റ് സെന്റ് പോള്‍സ് ദേവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്കു മോണ്‍. ആന്റണി പെരുമായന്റെ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. പോള്‍ മോരേലി സഹ കാര്‍മികനായിരുന്നു. ഫാ. മാത്യു തോട്ടത്തിമ്യാലില്‍ വചനസന്ദേശം നല്‍കി. വികാരി ഫാ. ടോണി ഡവ്ലിന്‍ സ്വാഗതം ആശംസിച്ചു.

ദില്‍ജാ ജോമോന്‍, മിയ ജോയ്, പീറ്റര്‍ ഡാന്ടിസ് എന്നിവരാണ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികള്‍. ലാലിച്ചന്‍ ലിസി, ജോളി ലിസി, റോയി ജാന്‍സി എന്നീ ദമ്പതികളാണ് വിവാഹത്തിന്റെ രജതജൂബിലി ആഘോഷിച്ചത്. കമ്മിറ്റി അംഗങ്ങളുടെയും കുടുംബങ്ങളുടെയും നേതൃത്വത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്കുശേഷം ചായ സല്‍ക്കാരവും നടന്നു.

പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും വിവാഹത്തിന്റെ രജതജൂബിലി ആഘോഷവും അവിസ്മരണീയമാക്കിയ ഏവര്‍ക്കും ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ മോണ്‍. ആന്റണി പെരുമായന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍