ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം വേണമോ? 'നമസ്കാരം അമേരിക്കയില്‍' ചര്‍ച്ച ഏപ്രില്‍ 30ന്
Wednesday, April 27, 2016 5:50 AM IST
ന്യൂയോര്‍ക്ക്: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന സുപ്രീംകോടതി പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ ഒരു വലിയ ചര്‍ച്ചയ്ക്ക് വഴി തുറന്നിരിക്കുന്നു.
പ്രവാസി ചാനലിലെ 'നമസ്കാരം അമേരിക്ക' എന്ന പരിപാടിയില്‍ ഈ ആഴ്ച ചര്‍ച്ച ചെയ്യുന്ന വിഷയം 'ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം വേണമോ?' എന്നതാണ്. ഏപ്രില്‍ 30നു (ശനി) രാവിലെ 11 ഋടഠ (രാവിലെ എട്ടിന് ജടഠ) ആണ് സംപ്രേക്ഷണം.

മനോജ് കൈപ്പള്ളി, മായ മേനോന്‍, ഹെലീന കണ്ണന്‍ നായര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ ഗോപാലകൃഷ്ണനാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.