പി. ഹരീന്ദ്രനാഥിന് സ്വീകരണം നല്‍കി
Tuesday, April 26, 2016 6:40 AM IST
റിയാദ്: ഹൃസ്വ സന്ദര്‍ശനാര്‍ഥം സൌദി അറേബ്യയിലെത്തിയ അധ്യാപകനും 'ഇന്ത്യ, ഇരുളം വെളിച്ചവും' എന്ന ശ്രദ്ധേയമായ ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവുമായ പി. ഹരീന്ദ്രനാഥിനു റിയാദിലെ വടകര എന്‍ആര്‍ഐ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

ഇന്ത്യാ ചരിത്ര രചനയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരേയും വൈദേശികാധിപത്യത്തിനെതിരെ പടപൊരുതിയ ധീരരേയും ഹരീന്ദ്രന്‍ മാസ്റര്‍ തന്റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു.

അല്‍മദീന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അറബ്കോ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി. ഹരീന്ദ്രനാഥിന്റെ രചനകളെ ഹമീദ് മാസ്റര്‍ സദസിനു പരിചയപ്പെടുത്തി. മുഹമ്മദ് വടകര, ഫൈസല്‍ മണപ്രത്ത്, മോഹന്‍ദാസ് തോടനൂര്‍, അഷ്റഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. നിയാസ് വടകര, ചാലില്‍ രാജന്‍, കുമാരന്‍, മുഹമ്മദ് കുന്നത്ത്, അനില്‍, ഫൈസല്‍ ക്ളിക്കോണ്‍ തുടങ്ങിയവര്‍ സ്വീകരണത്തിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍