കുവൈത്തില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു
Tuesday, April 26, 2016 6:35 AM IST
കുവൈത്ത്: കുവൈത്തില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. തൃശൂര്‍ പെരിഞ്ഞനം എരിങ്ങാതുരുത്തി രാധാകൃഷ്ണന്റെ മകന്‍ രാജേഷ് (26) ആണുമരിച്ചത്. ശനിയാഴ്ച രാത്രി 10ന് അബാസിയ ബാലന്‍സിയ ബേക്കറിക്ക് സമീപം ഹോളി സ്റാര്‍ റസ്ററന്റിനു മുന്നിലുള്ള താമസസ്ഥലത്തായിരുന്നു സംഭവം.

തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന സുഹൃത്ത് തിരുവനന്തപുരം സ്വദേശി അന്‍സാറിനെ ജലീബ് അല്‍ശുയൂഖ് പോലീസ് അറസ്റ് ചെയ്തു. പോലീസ് സ്റേഷനിലത്തിെ കീഴടങ്ങിയ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം.

നിസാരകാര്യത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കുത്തേറ്റു മുറിയില്‍ രക്തംവാര്‍ന്നു കിടന്ന രാജേഷ് പോലീസ് എത്തുമ്പോഴേയ്ക്കും മരിച്ചിരുന്നു. ഫോറന്‍സിക് വിഭാഗം സ്ഥലത്തത്തിെ തെളിവെടുപ്പു പൂര്‍ത്തിയാക്കിയശേഷം മൃതദേഹം ഫര്‍വാനിയ ആശുപത്രിയിലേക്കു മാറ്റി.

നേരത്തേ, ചൈന മെറ്റലര്‍ജിക്കല്‍ ഗ്രൂപ്പ് കോര്‍പറേഷനില്‍ ജനറേറ്റര്‍ ടെക്നീഷ്യനായിരുന്ന രാജേഷ് അടുത്തിടെ സ്വന്തമായി ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്തുവരുകയായിരുന്നു. അടുത്തിടെ വിവാഹം ഉറപ്പിച്ച അന്‍സാര്‍ മേയ് 26ന് നാട്ടില്‍പോകാന്‍ ടിക്കറ്റ് എടുത്തിരിക്കുകയായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍