വി. യൌസേപ്പിതാവിന്റെ തിരുനാളിന് ഹൂസ്റണില്‍ കൊടിയേറി
Tuesday, April 26, 2016 5:42 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തില്‍, ഇടവകയുടെ മധ്യസ്ഥന്‍ വി. യൌസേപ്പിതാവിന്റെ പത്തു ദിവസത്തെ തിരുനാളിനു ഭക്തി നിര്‍ഭരമായ തുടക്കം. ഏപ്രില്‍ 22-നു വെള്ളിയാഴ്ച വൈകുന്നേരം, ഫൊറോന വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ തിരുനാളിനു കൊടിയേറ്റി. ദിവസേന വൈകുന്നേരം ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നൊവേനയും വിശുദ്ധ കുര്ബാനയും കൊന്തനമസ്കാരവും ഉണ്ടായിരിക്കും.

മെയ് ഒന്ന് ഞായാറാഴ്ച നടക്കുന്ന രാവിലെ ഒന്‍പതിനു റവ. ഫാ ജോണിക്കുട്ടി പുലിശേരിയുടെ (ഫിലഡല്‍ഫിയ ഫോറോനാ വികാരി) മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയും തുടര്‍ന്നു ആഘോഷമായ പ്രദക്ഷിണവും ലദീഞ്ഞും സ്നേഹവിരുന്നും നടക്കും. റവ. ഡോ. ടോം തോമസ് എംഎസ്എഫ്എസ് വചനസന്ദേശം നല്കും.

ഫൊറോന വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ , അസിസ്റന്റ് വികാരി ഫാ. സ്റീഫന്‍ കണിപ്പള്ളില്‍, പാരീഷ് കൌണ്‍സില്‍, കൈക്കാരന്മാര്‍ എന്നിവര്‍ തിരുനാളിനു നേതൃത്വം നല്കുന്നു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍