ഇടതു വിജയം ഉറപ്പാക്കി പ്രവാസി കൂട്ടായ്മകള്‍ക്കു തുടക്കമായി
Monday, April 25, 2016 12:57 AM IST
കുവൈത്ത് സിറ്റി: ആസന്നമായ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ലക്ഷക്കണക്കിനു വരുന്ന പ്രവാസി കുടുംബങ്ങളിലെ വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുവൈത്തിന്റെ മൂന്നു മേഖലകളിലായി സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പു കണ്‍വന്‍ഷനുകളിലെ ആദ്യത്തേത് ഫഹാഹീല്‍ മേഖലയില്‍ ഇടതുപക്ഷ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ നടന്നു.

മംഗഫ് കല ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ തെരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ എന്‍. അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍. നാഗനാഥന്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് സമിതി അംഗം സി.കെ. നൌഷാദ് സ്വാഗതം ആശംസിച്ചു. തെരഞ്ഞെടുപ്പു പ്രചാരണ സമിതി അംഗങ്ങളായ ടി.വി. ഹിക്മത്ത്, സുനില്‍ പി. ആന്റണി, രാജീവ് ജോന്‍, കെ. വിനോദ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍