വിഷന്‍ ക്രിക്കറ്റ് ക്ളബിന്റെ ട്വന്റി-20 സെമി, ഫൈനല്‍ മത്സരങ്ങള്‍
Thursday, April 21, 2016 6:08 AM IST
കുവൈത്ത്സിറ്റി: വിഷന്‍ ക്രിക്കറ്റ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൂന്നാമത് ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മല്‍സരങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും. മുപ്പതാം നമ്പര്‍ റോഡിലുള്ള അബുഹലീഫ പ്രദേശത്ത് ബോക്സ്ഹില്‍ കോളജിനു സമീപത്തുള്ള ഗ്രൌണ്ടിലാണ് മല്‍സരം.

ആദ്യ മത്സരത്തില്‍ ഝ8 ഫാല്‍ക്കന്‍സ് റോയല്‍ എസ്സിയേയും രണ്ടാമത്തെ മത്സരത്തില്‍ ഡെസേര്‍ട്ട് നെറ്റ്സ് റൈസിംഗ് സ്റാര്‍സിനെയും നേരിടും. ഫൈനല്‍ ഏപ്രില്‍ 29നു രാവിലെ 7.30നു നടക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍