അങ്കമാലി പ്രവാസി അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി
Wednesday, April 20, 2016 5:11 AM IST
കുവൈത്ത്: അങ്കമാലി പ്രവാസി അസോസിയേഷന്‍ കുവൈത്തിന്റെ ഫര്‍വാനിയ ഏരിയ സജീവ അംഗം കുവൈത്തിലെ പ്രവാസജീവിതം അവസാനിപ്പിച്ചുപോകുന്ന തോമസ് ആന്റണി വിതയത്തിലിനും, കുടുംബത്തിനും അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഏപ്രില്‍ ഒന്നാംതീയതി വെള്ളിയാഴ്ച കബദ് ഷാലയില്‍ നടന്ന പിക്നിക്ക് വേദിയില്‍ വച്ചാണ് സ്വീകരണം നല്‍കിയത്.

പ്രസിഡന്റ് ജോണ്‍സണ്‍ അറയ്ക്കല്‍ യോഗത്തില്‍ അധ്യക്ഷതവഹിക്കുകയും, ഉപഹാരം കൈമാറുകയും ചെയ്തു. തോമസ് ആന്റണി മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി സജീവ് പോള്‍ സ്വാഗതവും, ട്രഷറര്‍ മാര്‍ട്ടിന്‍ കുര്യന്‍ നന്ദിയും പറഞ്ഞു. ഉപദേശകസമിതി ചെയര്‍മാന്‍ നിജി പൈലി, വൈസ് പ്രസിഡന്റ് സതീഷ് നായര്‍, ജോയിന്റ് സെക്രട്ടറി ആന്റോ പോള്‍, വിനു പൌലോസ്, അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍