ഒഐസിസി റിയാദ് തിരുവനന്തപുരം ജില്ലാകമ്മിറ്റി പുനഃസംഘടിപ്പിച്ചു
Tuesday, April 19, 2016 4:52 AM IST
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടന്ന തിരുവന്തപുരം ജില്ലയിലെ പ്രധാന പ്രവര്‍ത്തകരുടെ യോഗത്തില്‍ തിരുവന്തപുരം ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു. ഒഐ.സിസി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി ഷാനവാസ്.എസ്.പി (പ്രസിഡന്റ്) സാബു കുളമുട്ടം (ജന.സെക്രട്ടറി), സലാഹുദ്ദിന്‍ മരുതികുന്ന്, അന്‍സാര്‍ വര്‍ക്കല, രാധാക്യഷ്ണന്‍ (വൈസ്. പ്രസിഡന്റുമാര്‍) ജബ്ബാര്‍ പുലിപ്പാറ, നാസി നസിമുദ്ദീന്‍ (ജോ.സെക്രട്ടറിമാര്‍) സഫീര്‍ റഹ്മാന്‍ (ഖജാന്‍ജി) നിഷാദ് പെരുംകുളം (ജോ.ട്രഷറര്‍) വിവിധ സബ് കമ്മറ്റികളുടെ കണ്‍വീനര്‍മാരായി ജഹാംഗീര്‍ (സംസ്കാരികം) ഷാജി കഴക്കൂട്ടം, ഷാഫി കല്ലറ(ജീവ കാരുണ്യം), മാഹീന്‍ വള്ളക്കടവ് (സ്പോര്‍ട്സ്) ഷിഫിന്‍ അക്ബര്‍ (ആര്‍ട്ട്സ്) തുടങ്ങിയവരെ ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പളയുടെ അനുമതിയോടെ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ചുമതലയുള്ള സെന്‍ട്രല്‍ കമ്മറ്റി വൈസ്. പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് പ്യ്രഖാപിച്ചു.

യോഗത്തില്‍ സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ സജി കായംകുളം, അബ്ദുള്ള വല്ലാഞ്ചിറ, സലീം കളക്കര, ഷാജി സോണ തുടങ്ങിയവര്‍ സംബന്ധിച്ചു. തിരുവന്തപുരം ജില്ലയിലെ യുഡി.എഫിന്റെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രചരണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ ഉടന്‍ തന്നെ വിളിക്കുമെന്നു തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍