ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 15ന്
Friday, April 15, 2016 5:18 AM IST
അബുദാബി: അബു അഷറഫ് സ്പോട്ടിംഗ് സംഘടിപ്പിക്കുന്ന ഇഎസ്ഡബ്ള്യു ട്രോഫിക്കുവേണ്ടിയുള്ള അഞ്ചാമത് ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 15നു (വെള്ളി) നടക്കും.

വൈകുന്നേരം നാലു മുതല്‍ അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ളബ് സ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇന്ത്യന്‍ ഫുട്ബോള്‍ താരവും കേരള ബ്ളാസ്റേഴ്സ് പ്ളേയറുമായ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും.

രണ്ടു ഗ്രൌണ്ടുകളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ യുഎഇയിലെ വിവിധ എമിരേറ്റുകളില്‍നിന്നുള്ള 24 ടീമുകള്‍ക്കായി ഇന്ത്യന്‍ ദേശീയ കളിക്കാര്‍ അടക്കമുള്ളവര്‍ ജഴ്സി അണിയും. ജനറല്‍ കാറ്റഗറിയില്‍ മൂന്നു ടീമുകള്‍ വീതമുള്ള എട്ടു ഗ്രൂപ്പുകളിലായി മത്സരം നടക്കും. ജനറല്‍ കാറ്റഗറി കൂടാതെ വെറ്ററന്‍സ് വിഭാഗത്തിലും നാല് ടീമുകള്‍ കളിക്കളത്തില്‍ ഇറങ്ങും.

ഒന്നും രണ്ടും സ്ഥാനങ്ങള്‍ കൂടാതെ സെമി ഫൈനലിസ്റുകള്‍ക്കു കാഷ് പ്രൈസും ട്രോഫിയും ബെസ്റ് ഡിഫന്റര്‍, ബെസ്റ് ഗോള്‍ കീപ്പര്‍ അടക്കമുള്ള വ്യക്തിഗത ട്രോഫികളും സമ്മാനിക്കും.

വാര്‍ത്താസമ്മേളനത്തില്‍ അബു അഷറഫ് മാനേജര്‍ പി.സി. അഷറഫ്, മുഹമ്മദ് റാഫി, പി.സി. ഷരീഫ്, കെ.കെ. യാസിര്‍, അഷ്റഫ് പട്ടാംബി, ഇ.പി. അബ്ദുല്‍ മജീദ് എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള