തട്ടിപ്പു തടയാന്‍ അഞ്ചിന്റെ പുതിയ യൂറോ കോയിന്‍ പുറത്തിറക്കി
Wednesday, April 13, 2016 8:17 AM IST
ബെര്‍ലിന്‍: വ്യാജമായി നിര്‍മിക്കാന്‍ കഴിയില്ലെന്ന അവകാശവാദവുമായി അഞ്ച് യൂറോയുടെ പുതിയ കോയിന്‍ പുറത്തിറങ്ങി.

കോയിനും അതിനു ചുറ്റുമുള്ള വളയവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പ്ളാസ്റിക്കാണ് ഇതിന്റെ പ്രത്യേകത. സൌന്ദര്യവത്കരണത്തിനല്ല, തട്ടിപ്പു തടയുന്നതിനാണ് നീല നിറത്തില്‍ ഈ വളയം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിര്‍മിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രത്യേകതരം പ്ളാസ്റിക്കാണ് ഇതിനുപയോഗിക്കുന്നത്. കാഷ് മെഷീനുകളിലും ഇത് വ്യാജനോ ഒറിജിനലോ എന്നു വേഗത്തില്‍ തിരിച്ചറിയാം.

ബ്ളൂ പ്ളാനറ്റ് എര്‍ത്ത് എന്നാണ് പുതിയ നാണയത്തിനു വിശേഷണം. ഭൂമിയും ചുറ്റിയുള്ള ആകാശവും എന്ന സങ്കല്‍പ്പത്തിലാണു ഡിസൈന്‍. ആകാശത്തെ കുറിക്കുന്നതിനാണു നീലനിറം.

യൂറോ ഏര്‍പ്പെടുത്തിയശേഷം അഞ്ചിന്റെ നാണയം പുറത്തിറക്കുന്നതും ഇതാദ്യം. ലോഹത്തിനൊപ്പം പ്ളാസ്റിക്കുകൂടി ചേര്‍ത്താണ് നിര്‍മിതി. രണ്ട് ലോഹ ഭാഗങ്ങളെ കൂട്ടിയിണക്കി നിര്‍ത്തുന്നത് നീല നിറത്തിലുള്ള പ്ളാസ്റിക് വളയമാണ്.

പ്ളാനറ്റ് എര്‍ത്ത് എന്നതാണു നാണയത്തിന്റെ തീം. ഭൂമിയേയും പ്രപഞ്ചത്തെയും ബന്ധിപ്പിക്കുന്നത് എന്ന അര്‍ഥത്തിലാണു നീല വളയം നല്‍കിയിരിക്കുന്നത്. 2.25 മില്യന്‍ നാണയത്തുട്ടുകളാണ് വിപണിയില്‍ ഇറക്കിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍