എംഫാക് മലപ്പുറം ജില്ലാ ടീം ജേഴ്സി പ്രകാശനം ചെയ്തു
Tuesday, April 12, 2016 8:19 AM IST
കുവൈത്ത്: കേഫാക് അന്തര്‍ ജില്ലാ മത്സരങ്ങള്‍ക്കുള്ള എംഫാക് മലപ്പുറം ജില്ലാ ടീമിന്റെ ജേഴ്സി പ്രകാശനം ഫര്‍വാനിയ ഫ്രന്റ് ലൈന്‍ ലോജിസ്റിക് ഓഡിറ്റോറിയത്തില്‍ നടന്നു.

കേഫാക്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് അന്തര്‍ ജില്ലാ മത്സരങ്ങള്‍ക്കുള്ള ടീമിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍ കുവൈത്തിലെ പ്രമുഖരായ ഫ്രന്റ് ലൈന്‍ ലോജിസ്റിക് ഗ്രൂപ്പ് ആണ്. മലപ്പുറം ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ കുവൈത്തിനു (എംഫാക്) കീഴില്‍ ആണ് ഇത്തവണ ടീം കളിക്കളത്തില്‍ ഇറങ്ങുന്നത്.

ഫ്രന്റ് ലൈന്‍ ലോജിസ്റിക് ഗ്രൂപ്പ് ഡയറക്ടര്‍ മുസ്തഫ കാരി, കണ്‍ട്രി മാനേജര്‍ ചന്ദ്ര മൌലി, പ്രോജക്ട് മാനേജര്‍ ബാബുജി ബത്തേരി, ഫിനാന്‍സ് മാനേജര്‍ ഗുരു, രാജേഷ്, സാവിയോ, സാലിത്, അനസ് എന്നിവര്‍ കളിക്കാര്‍ക്കുള്ള ജേഴ്സികള്‍ കൈമാറി.

എംഫാക് ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കുന്നത്തേരി, ട്രഷര്‍ നൌഷാദ്, ഭാരവാഹികളായ മുജീബ്, ഷമീര്‍, ഫയാസ്, കേഫാക് മുന്‍ ജനറല്‍ സെക്രട്ടറി വി.എസ്. നജീബ്, കേഫാക് മീഡിയ സെക്രട്ടറി ഫൈസല്‍ ഇബ്രാഹിം, അഡ്മിന്‍ സെക്രട്ടറി കെ.സി. റബീഷ്, എംഫാക് കളിക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍